2011 ജൂലൈ 30, ശനിയാഴ്‌ച

ഇന്ത്യന്‍ സ്ത്രീയിലെക്കുള്ള ദൂരം......ഒരു ദൂരദര്‍ശന്‍ കാഴ്ച

ചെറുപ്പത്തില്‍
സ്വയമറിയാതെ
നിക്കറു നനയാന്‍
ഞായറാഴ്ചയിലെ രംഗോളിയും
ബുധനാഴ്ചകളിലെ ചിത്രഹാറും ധാരാളം

ദൂരദര്‍ശനില്‍
തടസം നേരിടുമ്പോള്‍
'വനിത'യിലെ
എയ്ഞ്ചല്‍ ഫോം ബ്രാ ധരിച്ചു
എങ്ങോ നോക്കി
നില്‍ക്കുന്നൊരു സുന്ദരിയും
ദൃശ്യ വിരുന്നൊരുക്കി
കൊതിപ്പിച്ചിരുന്നു

സ്കൂള്‍ തരത്തില്‍
പിന്‍ബെഞ്ച് പുറമ്പോക്കുകള്‍
കൊണ്ട് വരുന്ന കട്ട് പീസുകള്‍
ക്ലാസ് കട്ട് ചെയ്തു പോയി
അവര്‍ കണ്ട സിനിമാ കഥകള്‍

നിഴലടിക്കുന്ന മഞ്ഞ സാരിയുടുത്തു
അറിയാതെ വീണ സാരിത്തുമ്പ്
അലസമായി വീണ്ടും ചുറ്റി
ഉച്ചയുറക്കത്തില്‍ ചരിത്രം പഠിപ്പിച്ച
നിത്യഗര്‍ഭിണിയെന്നു ഇരട്ട പേരുള്ള
ശോശാമ്മ ടീച്ചര്‍

വുമണ്സ് കോളേജിന്റെ
ഉയര്‍ത്തി കെട്ടിയ മതിലിന്‍
ചുറ്റുമുള്ള പ്രഭാത സായാഹ്ന കവാത്ത്

ഫ്ലോപ്പിയിലും സി.ഡി യിലും
ഒരമ്മ പെറ്റ മക്കളെല്ലാം തൊപ്പിക്കാര്‍
എന്ന വണ്ണം ഇരുമേയ് മറന്നു
നാട്യമാടുന്ന കമിതാക്കള്‍

ഒടുവില്‍
ഇന്റര്‍ നെറ്റിന്റെ മായിക വലകളിലൊരു
കോളേജു ബിരുദവും
ബിരുധാനന്ധര ബിരുദവും

നഗരങ്ങളില്‍ രാപാര്‍ക്കുമ്പോള്‍
ലഹരി പിടിച്ച കണ്ണുകളില്‍
നാലക്കത്തിനു വിലയുറപ്പിച്ച
ഉത്തരെന്ധ്യന്‍ ബാര്‍ നര്‍ത്തകിമാര്‍

ഇതിനിടയിലെപ്പോഴോ
ഇതിനുമപ്പുറത്തെല്ലാം
ഒരു പെണ്കുട്ടിയിലെക്കുള്ള ദൂരം
മാത്രം അനന്ധമായി ചിലപ്പോള്‍ നീണ്ടെന്നിരിക്കാം



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ